05:20pm 09 September 2026
NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികപീഡനത്തിനിരയാക്കിയ സംഭവത്തിൽ വീട്ടമ്മയും ആൺസുഹൃത്തും അറസ്റ്റിൽ
21/09/2025  09:32 AM IST
nila
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികപീഡനത്തിനിരയാക്കിയ സംഭവത്തിൽ വീട്ടമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികപീഡനത്തിനിരയാക്കിയ സംഭവത്തിൽ വീട്ടമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യത്ത് വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരാണ് അറസ്റ്റിലായത്. സീതയുടെ വീട്ടിൽവെച്ച് ഇവരുടെ അറിവോടെ ആറു വയസുള്ള പെൺകുഞ്ഞിനെ ഷിർഷാദ് ലൈം​ഗിക പീഡനത്തിനിരയാക്കി എന്നാണ് കേസ്. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ശ്രീകാര്യം പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. 

സീതയുടെ വീട് അയൽപക്കത്തായതിനാൽ കുട്ടി സ്ഥിരമായി ഇവിടെ എത്തുമായിരുന്നു. അത് മനസിലാക്കിയ ശേഷമാണ് ഷിർഷാദ്, സീതയുടെ അറിവോടെ കുട്ടിയെ പീഡിപ്പിച്ചത്.  പീഡനവിവരം മനസിലാക്കിയ രക്ഷകർത്താക്കൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img